SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി... read less
NewsNews

Episodes

ഓസ്‌ട്രേലിയൻ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയ്ക്ക് പുതിയ പ്രായപരിധി; രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകും
Today
ഓസ്‌ട്രേലിയൻ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയ്ക്ക് പുതിയ പ്രായപരിധി; രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകും
ഓസ്‌ട്രേലിയയിലേക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം ഇവിടെ ജീവിക്കാനും, ജോലി ചെയ്യാനും അവസരം നല്‍കുന്ന ടെംപററി ഗ്രാജ്വേറ്റ് വിസയുടെ പ്രായപരിധി വെട്ടിക്കുറയ്ക്കാന്‍ സര്ക്കാര്‍ തീരുമാനിച്ചു. ജൂലൈ ഒന്നു മുതല്‍ ഇതിന്റെ പ്രായപരിധി കുറയ്ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതേക്കുറിച്ച്, മെൽബണിലെ ഫ്ലൈവേൾഡ് ഇമിഗ്രേഷൻ ആൻറ് ലീഗൽ സർവ്വീസസിൽ മൈഗ്രേഷൻ കൺസൾട്ടൻറായ താര എസ് നമ്പൂതിരി വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
How to maximise safety when using child car seats - ചൈല്‍ഡ് സീറ്റുകള്‍ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ പിഴകിട്ടും: ഓസ്‌ട്രേലിയയിലെ ചൈല്‍ഡ് സീറ്റ് നിയമങ്ങള്‍ അറിയാം
6d ago
How to maximise safety when using child car seats - ചൈല്‍ഡ് സീറ്റുകള്‍ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ പിഴകിട്ടും: ഓസ്‌ട്രേലിയയിലെ ചൈല്‍ഡ് സീറ്റ് നിയമങ്ങള്‍ അറിയാം
All parents and carers want to ensure their children travel safely when in a car. In this episode, we explore some of the legal requirements and best practices for child car restraints to ensure that children have the maximum chance of survival in case of a crash. - ലോകത്തില്‍ ഏറ്റവും ശക്തമായ ചൈല്‍ഡ് സീറ്റ് നിയമങ്ങളുള്ള രാജ്യമാണ് ഓസ്‌ട്രേലിയ. എന്നാല്‍, പലരും ശരിയായല്ല ഇവിടെ ചൈല്‍ഡ് സീറ്റ് ഉപയോഗിക്കുന്നത്. ഇതു ഗുണത്തേക്കാളേറെ ദോഷമുണ്ടാകാനും, കനത്ത പിഴ കിട്ടാനും കാരണമാകാം. ചൈല്‍ഡ് സീറ്റുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങളാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ പരിശോധിക്കുന്നത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
വൈദ്യുതി ബില്ലുകള്‍ മനസിലാക്കാന്‍ കുടിയേറ്റസമൂഹങ്ങള്‍ക്ക് കഴിയാറില്ലെന്ന് പഠനം; മാറ്റത്തിന് ശുപാര്‍ശ
1w ago
വൈദ്യുതി ബില്ലുകള്‍ മനസിലാക്കാന്‍ കുടിയേറ്റസമൂഹങ്ങള്‍ക്ക് കഴിയാറില്ലെന്ന് പഠനം; മാറ്റത്തിന് ശുപാര്‍ശ
ഓസ്‌ട്രേലിയന്‍ വൈദ്യുതി രംഗത്തെ സാങ്കേതികതകള്‍ മനസിലാക്കാന്‍ കുടിയേറ്റ സമൂഹത്തിലുള്ളവര്‍ക്ക് പലപ്പോഴും കഴിയാറില്ലെന്ന് എനര്‍ജി കണ്‍സ്യൂമേഴ്‌സ് ഓസ്‌ട്രേലിയയും സിഡ്‌നി കമ്മ്യൂണിറ്റി ഫോറവും നടത്തിയ പഠനത്തില്‍ കണ്ടെത്തി. നിരവധി മാറ്റങ്ങള്‍ ഊര്‍ജ്ജരംഗത്ത് കൊണ്ടുവരണമെന്നും ഈ പഠനം ശുപാര്‍ശ ചെയ്തു. ഇതേക്കുറിച്ച് വിശദീകരിക്കുകയാണ് സിഡ്‌നി കമ്മ്യൂണിറ്റി ഫോറത്തില്‍ കള്‍ച്ചറല്‍ റിസര്‍ച്ചറായ നിര്‍മ്മല്‍ ജോയ്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...